ഒരേസമയം 16 ഒബ്ജക്റ്റുകൾ, ഇരട്ടി വേഗത! വീഡിയോ ജനറേറ്റിംഗ് ലോകത്തെ മാറ്റിമറിക്കാൻ മെറ്റ ‘SAM 3.1’ പുറത്തിറക്കി.”

വീഡിയോകളിലെ ഒബ്ജെക്റ്റിസിനെ തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും സഹായിക്കുന്ന മെറ്റയുടെ ‘സെഗ്‌മെന്റ് എനിതിംഗ് മോഡലിന്റെ’ (SAM) ഏറ്റവും പുതിയ പതിപ്പായ SAM 3.1 മെറ്റ അവതരിപ്പിച്ചു. പഴയ പതിപ്പിനേക്കാൾ ഇരട്ടി വേഗതയിൽ വീഡിയോ പ്രോസസ്സിംഗ് നടത്താൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഒരു വീഡിയോയിലെ ഏത് വസ്തുവിനെയും (Object) നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാനും അവയെ വേർതിരിച്ചെടുക്കാനും (Masking/Tracking) ഈ AI യ്ക്ക് സാധിക്കും.

മുൻപ് ഓരോ വസ്തുവിനെയും സെപ്പറേറ്റ് ട്രാക്ക് ചെയ്യേണ്ടിയിരുന്ന സ്ഥാനത്ത്, ഒരേസമയം 16 വസ്തുക്കളെ വരെ (Objects) ഒരൊറ്റ ഘട്ടത്തിൽ ട്രാക്ക് ചെയ്യാൻ സാം 3.1-ന് സാധിക്കും. ഒരു വീഡിയോ ക്ലിപ്പിൽ നിങ്ങൾക്ക് ആവശ്യമുള്ള ഏത് ഭാഗവും—അതൊരു വ്യക്തിയോ, വാഹനമോ, ചലിക്കുന്ന ഒരു ചെറിയ വസ്തുവോ ആകട്ടെ, വെറുമൊരു ക്ലിക്കിലൂടെ കൃത്യമായി സെലക്ട് ചെയ്യാൻ SAM 3.1 സഹായിക്കും.

വീഡിയോ പ്രോസസ്സിംഗ് സ്പീഡ് സെക്കൻഡിൽ 16 ഫ്രെയിമുകളിൽ നിന്ന് 32 ഫ്രെയിമുകളായി വർദ്ധിപ്പിച്ചു.വീഡിയോയിലുടനീളം ആ വസ്തുവിനെ ട്രാക്ക് ചെയ്യാനും ബാക്ക്ഗ്രൗണ്ടിൽ നിന്ന് മാറ്റാനും (Background removal) സാധിക്കും.

സാധാരണയായി മണിക്കൂറുകൾ എടുക്കുന്ന റോട്ടോസ്കോപ്പിംഗ് (Rotoscoping) പോലുള്ള സങ്കീർണ്ണമായ ജോലികൾ സെക്കൻഡുകൾക്കുള്ളിൽ തീർക്കാൻ ഇതിലൂടെ കഴിയും. വസ്തുക്കളെ പരസ്പരം മാറിപ്പോകാതെ കൃത്യമായി തിരിച്ചറിയാൻ ‘ഗ്ലോബൽ റീസണിംഗ്’ (Global Reasoning) എന്ന പുതിയ രീതി സാം 3.1 ഉപയോഗിക്കുന്നു. ഈ അത്യാധുനിക സാങ്കേതികവിദ്യ ഇപ്പോൾ പരീക്ഷിച്ച് നോക്കാനായി മെറ്റ ഒരു ഫ്രീ ഡെമോയും ലഭ്യമാക്കിയിട്ടുണ്ട്.

Summary : Meta has launched SAM 3.1, an upgraded Segment Anything Model that can track and segment up to 16 objects simultaneously with twice the processing speed.The model improves video performance from 16 to 32 frames per second, enabling fast object selection, tracking, and background removal in seconds.With features like global reasoning, SAM 3.1 simplifies complex tasks such as rotoscoping, making video editing faster and more efficient.