NotebookLM:ഇനി കുറിപ്പുകളെ സിനിമാറ്റിക് വീഡിയോകളായും ഇൻഫോഗ്രാഫിക്സുകളായും മാറ്റാം

ഡോക്യുമെന്റുകൾ നേരിട്ട് സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുന്ന അപ്‌ഡേറ്റുമായി NotebookLM. സാധാരണ സ്ലൈഡ്‌ഷോയോ വോയ്സ്‌ഓവർ അവതരണമോ അല്ല, നിങ്ങളുടെ നോട്ടുകൾ അടിസ്ഥാനമാക്കി ഒരു ഷോർട്ട് ഫിലിം തന്നെ നിർമ്മിക്കാൻ കഴിയുന്നതാണ് ഈ പുതിയ സംവിധാനം. സ്ക്രിപ്റ്റ് എഴുതാനോ എഡിറ്റിംഗ് നടത്താനോ ആവശ്യമില്ലാതെ, മുഴുവൻ പ്രോസസും AI തന്നെ കൈകാര്യം ചെയ്യും.

ഈ സംവിധാനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് മൂന്ന് ശക്തമായ എഐ മോഡലുകളാണ്. Gemini 3 നിങ്ങളുടെ കുറിപ്പുകൾ വായിച്ച് അതിലെ പ്രധാന കഥാസന്ദർഭങ്ങൾ തിരിച്ചറിയുകയും ഒരു ക്രിയേറ്റീവ് ഡയറക്ടറെപ്പോലെ ദൃശ്യങ്ങളുടെ ക്രമം നിശ്ചയിക്കുകയും ചെയ്യുന്നു.Nano Banana Pro ചിത്രങ്ങൾ നിർമ്മിക്കാൻ ഈ മോഡൽ സഹായിക്കുന്നു. Veo 3 ഏറ്റവും പുതിയ ‘വീഡിയോ ജനറേഷൻ’ മോഡലായ വീയോ 3 ആണ് കുറിപ്പുകളെ ചലിക്കുന്ന ദൃശ്യങ്ങളാക്കി മാറ്റുന്നത്.

ഗവേഷകർക്ക് പേപ്പറുകൾ വീഡിയോ പ്രെസന്റേഷനുകളാക്കി മാറ്റാനും, അധ്യാപകർക്ക് പഠനവസ്തുക്കൾ ഡോക്യുമെന്ററി രൂപത്തിൽ വിദ്യാർത്ഥികൾക്ക് അവതരിപ്പിക്കാനും, ടീമുകൾക്ക് നീണ്ട റിപ്പോർട്ടുകൾ ചുരുക്കി വീഡിയോ രൂപത്തിൽ നൽകാനും ഈ സംവിധാനം സഹായിക്കുന്നു. കണ്ടന്റ് ക്രിയേറ്റർമാർക്കും ചിത്രീകരണവും എഡിറ്റിംഗും ഇല്ലാതെ തന്നെ എഴുത്ത് മാത്രം നൽകി വീഡിയോകൾ നിർമ്മിക്കാം.