ആക്ഷൻ ഫാന്റസി പ്രേമികൾക്കായി ‘Huntress’s Tale’ AI ഷോർട് ഫിലിം പുറത്തിറങ്ങി.
പുതിയ ആക്ഷൻ ഫാന്റസി ഹ്രസ്വചിത്രം ‘ഹണ്ട്രസ് ടേൽ’ (Huntress’s Tale) പുറത്തിറങ്ങി. ഹിഗ്സ്ഫീൽഡിന്റെ (Higgsfield) അത്യാധുനിക ജനറേറ്റീവ് എഐ മോഡലായ സീഡാൻസ് 2.0 (Seedance 2.0 in 4K) സാങ്കേതികവിദ്യ മാത്രം പൂർണ്ണമായും ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ ചിത്രം. കംപ്ലീറ്റ് എഐ ടൂൾ ഉപയോഗിച്ച് എങ്ങനെ ഒരു പ്രൊഫഷണൽ ആക്ഷൻ ഫാന്റസി സിനിമ ചെയ്യാമെന്ന് തെളിയിക്കുന്നതാണ് ഈ ഷോർട് ഫിലിം
സീഡാൻസ് 2.0-യുടെ കരുത്തിൽ മനോഹരമായ 4K ക്വാളിറ്റിയിലാണ് ഈ ചിത്രത്തിലെ ഓരോ ആക്ഷൻ രംഗങ്ങളും ഫാന്റസി ലോകവും വിഷ്വലൈസ് ചെയ്തിരിക്കുന്നത്. ‘കോക് ബോറു’ എന്ന ചിത്രത്തിന് പിന്നാലെ, ഈ സിനിമയ്ക്ക് ഉപയോഗിച്ച ഓരോ കീഫ്രെയിമുകളും (Keyframes) എഐ പ്രോംപ്റ്റുകളും (Prompts) പൂർണ്ണമായും ഓപ്പൺ സോഴ്സ് ആയി (സൗജന്യമായി പഠിക്കാനും ഉപയോഗിക്കാനുമായി) നൽകിയിട്ടുണ്ട്.
Summary: The action-fantasy short film “Huntress’s Tale” has been released, created entirely using Higgsfield’s advanced Seedance 2.0 AI technology in stunning 4K quality. Following their previous film “Kök Börü,” the creators have open-sourced every keyframe and prompt to serve as a free, practical learning resource for filmmakers.