“ലിയോ പതിനാലാമൻ മാർപ്പാപ്പയെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ സ്വയംയേശുവായി ചിത്രീകരിക്കുന്ന AI ചിത്രം പങ്കുവെച്ച് ട്രംപ്
അമേരിക്കൻ രാഷ്ട്രീയത്തിൽ വീണ്ടും വിവാദങ്ങൾ പുകയുന്നു. തന്നെ യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന AI ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്. ലിയോ പതിനാലാമൻ മാർപ്പാപ്പയെ ട്രംപ് രൂക്ഷമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്.
ഒരു രോഗിയുടെ മേൽ കൈവെച്ച് നിൽക്കുന്ന യേശുവിന്റെ രൂപത്തിലാണ് ട്രംപ് ചിത്രത്തിലുള്ളത്. പശ്ചാത്തലത്തിൽ അമേരിക്കൻ പതാകയും സൈനിക വിമാനങ്ങളും മാലാഖമാരും അടങ്ങിയ രംഗമാണ് എഐ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നത്.
അമേരിക്കൻ സൈന്യം വെനിസ്വേലയെ ആക്രമിച്ചതിനെയും ഇറാന്റെ ആണവ നിലപാടുകളെയും മാർപ്പാപ്പ വിമർശിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. . “ലിയോ മാർപ്പാപ്പ കുറ്റകൃത്യങ്ങൾക്കെതിരെ മൃദുസമീപനം സ്വീകരിക്കുന്നു, വിദേശനയങ്ങളിൽ അദ്ദേഹം പരാജയമാണ്,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
കോവിഡ് കാലത്ത് പള്ളികൾ അടച്ചതും പുരോഹിതരെ അറസ്റ്റ് ചെയ്തതും ചൂണ്ടിക്കാണിച്ച ട്രംപ്, അന്ന് മാർപ്പാപ്പ എവിടെയായിരുന്നു എന്ന് ചോദിച്ചു. താൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണശേഷം ലിയോ പതിനാലാമൻ ഈ പദവിയിലെത്തിയത് എന്നും ട്രംപ് അവകാശപ്പെട്ടു.
ലിയോ മാർപ്പാപ്പയുടെ സഹോദരൻ ലൂയിസിനെ തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹം യഥാർത്ഥ ‘MAGA’ (Make America Great Again) അനുകൂലിയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈ പോസ്റ്റും എഐ ചിത്രവും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Summary : US President Donald Trump sparked controversy by sharing an AI-generated image portraying himself as Jesus Christ shortly after criticizing Pope Leo XIV.The image, featuring religious symbolism alongside American military elements, has drawn widespread attention on social media.Trump’s remarks attacking the Pope’s stance on crime, foreign policy, and global issues further fueled the ongoing debate.