AI ഇനി ‘കോ-ഡെവലപ്പർ ; ക്ലോഡ് കോഡിൽ പുതിയ Auto Mode ഫീച്ചർ അവതരിപ്പിച്ചു.
സോഫ്റ്റ്വെയർ ഡെവലപ്പർമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനായി ക്ലോഡ് കോഡിൽ (Claude Code) ‘ഓട്ടോ മോഡ്’ (Auto Mode) എന്ന ഫീച്ചർ ആന്ത്രോപ്പിക് പുറത്തിറക്കി. ഓരോ ചെറിയ മാറ്റത്തിനും കമാൻഡുകൾക്കും ഇനി ഡെവലപ്പർമാരുടെ അനുമതിക്കായി AI കാത്തുനിൽക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
ഓരോ ഫയൽ മാറ്റുമ്പോഴോ അല്ലെങ്കിൽ ബാഷ് (Bash) കമാൻഡുകൾ റൺ ചെയ്യുമ്പോഴോ ഓരോ തവണയും അനുവാദം ചോദിക്കുന്നതിന് പകരം, സാഹചര്യത്തിനനുസരിച്ച് സ്വന്തമായി തീരുമാനമെടുക്കാൻ ഓട്ടോ മോഡ് ക്ലോഡിനെ സഹായിക്കുന്നു. ഓരോ ആക്ഷനും നടപ്പിലാക്കുന്നതിന് മുൻപ് അത് സുരക്ഷിതമാണോ എന്ന് പരിശോധിക്കാനുള്ള ‘സേഫ്ഗാർഡ് (‘Safeguards) സംവിധാനങ്ങൾ ഇതിൽ ഒരുക്കിയിട്ടുണ്ട്.
കോഡിംഗിലെ റിപ്പീറ്റഡ് വർക്കുകൾ AI തന്നെ പൂർത്തിയാക്കുന്നതിലൂടെ ഡെവലപ്പർമാർക്ക് മറ്റ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. പെർമിഷൻ പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം, ഓരോ ഘട്ടത്തിലും ആവശ്യമായ മുൻകരുതലുകൾ എടുത്തുകൊണ്ടാണ് ഓട്ടോ മോഡ് പ്രവർത്തിക്കുന്നത്. പ്രോഗ്രാമിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും ടെക് സ്റ്റാർട്ടപ്പുകൾക്കും സോഫ്റ്റ്വെയർ നിർമ്മാണം നൂറുമടങ്ങ് വേഗത്തിലാക്കാൻ ഈ ഓട്ടോ മോഡ് സഹായിക്കും. എഐ വെറുമൊരു സഹായി എന്നതിലുപരി ഒരു ‘കോ-ഡെവലപ്പർ’ ആയി മാറുന്നു.
summary : Anthropic has introduced an “Auto Mode” feature in Claude Code to reduce developers’ workload by allowing AI to act without waiting for approval on every small action. The feature enables the system to make context-aware decisions while editing files or running commands, with built-in safeguards to ensure safety. This helps automate repetitive coding tasks, making development faster and positioning AI as a true co-developer rather than just a helper.